നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ ; ഒടുവിൽ പ്രതികരിച്ച് ഷക്കീലയും

EK-NEWS : നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ,നടി ഷക്കീല മരിച്ചെന്ന് സമൂഹ​മാധ്യമത്തിൽ വ്യാജപ്രചരണം. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തുകയും…

;

By :  Editor
Update: 2021-07-29 12:31 GMT

EK-NEWS : നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ,നടി ഷക്കീല മരിച്ചെന്ന് സമൂഹ​മാധ്യമത്തിൽ വ്യാജപ്രചരണം. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തുകയും ചെയ്തു. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാർത്തയിൽ പ്രതികരിച്ചത്.

താൻ വളരെ ആരോ​ഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശംവാർത്ത ചെയ്തു, പക്ഷേ സം​ഗതിയുടെ നിജസ്ഥിതി അറിയാൻ നിരവധി പേരാണ് വിളിച്ചത്. ആ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാൾ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓർത്തതെന്നും താരം പറയുന്നു. മലയാളികളുടെ ഇഷ്ട സിനിമാ താരം ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നിരുന്നു.

ടൻ ജനാർദനന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത; പൂർണ ആരോഗ്യവാനെന്ന് താരം

Tags:    

Similar News