ഇ–ബുൾ ജെറ്റ് വ്ലോഗർ വിഷയം ; മോട്ടർ വാഹന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ് " സുരേഷ്‌ഗോപിയെ വിളിച്ചവർക്ക് മറുപടിയുമായി താരം'
EveningKerala ഇ–ബുൾ ജെറ്റ് വ്ലോഗർ വിഷയത്തിൽ ഇടപെടാൻ വേണ്ടി വിളിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി .ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്നെ വിളിച്ച ഒരാളോട് സുരേഷ്…
EveningKerala ഇ–ബുൾ ജെറ്റ് വ്ലോഗർ വിഷയത്തിൽ ഇടപെടാൻ വേണ്ടി വിളിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി .ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്നെ വിളിച്ച ഒരാളോട് സുരേഷ് ഗോപി പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള കുറച്ചു പേരാണ് പ്രശ്നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്‌ഗോപിയെ വിളിച്ചത്.
വിഷയത്തില്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് 'പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു' എന്നാണ് സുരേഷ് ഗോപി നല്‍കിയ നല്‍കിയ മറുപടി. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും അധികാര പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു....നമ്മളൊക്കെ ചാണകമല്ലേയെന്നും അത് കേട്ടാൽ ..അലര്ജിയല്ലേ എന്നും ..വിളിച്ചവരോട് പറയുന്നുണ്ട് ...സോഷ്യൽ മീഡിയയിൽ ഇതിനെ അനുകൂലിച്ചും ..അല്ലാതെയും പ്രതികരണം വരുന്നുണ്ട്.
കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമാർ കോടതിയില്‍ പറഞ്ഞു. വാഹനത്തിന് ടാക്സ് അടച്ചിരുന്നുവെന്നും എന്നിട്ടും 42000 രൂപ പിഴ അടച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. വീഡിയോ കോണ്‍ഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.