ആംബുലൻസിന്‍റേത് പോലുള്ള സൈറൺ മുഴക്കി നിയമലംഘനം ; 'ഇ ബുൾ ജെറ്റ്' കൂടുതല്‍ കുരുക്കിലേക്ക്
കണ്ണൂർ: വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് യൂട്യൂബ് സഹോദരങ്ങൾ നേരത്തെയും റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന്‍റെ കൂടുതൽ തെളിവുകൾ…
കണ്ണൂർ: വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് യൂട്യൂബ് സഹോദരങ്ങൾ നേരത്തെയും റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇരുവരുടെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. യാത്രയിൽ മുന്നിലെ വാഹനങ്ങളെ മാറ്റി വേഗത്തിൽ കടന്നു പോകുന്നതിനായി ആംബുലൻസിന്‍റേത് പോലുള്ള സൈറൺ മുഴക്കിയും ഫോർ ഇൻഡിക്കേറ്റ് ഓൺ ചെയ്‌ത് ഹോൺ നീട്ടിയടിച്ചും നിയമലംഘനം നടത്തുന്ന ഇവരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കുന്നത്. പൊലീസ് വാഹനം വരെ ഇവർക്ക് വഴിമാറിക്കൊടുക്കുന്നതായി ഇവർ പണ്ട് ഷെയർ ചെയ്ത ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്‌ളോഗര്‍മാരെ കണ്ണൂരിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.