75-ാം സ്വാതന്ത്ര്യ ദിനാഘോഷം: അതിർത്തികളിൽ ത്രിവർണപതാക ഉയർത്തി സൈന്യം

കൊറോണ പ്രതിസന്ധികൾക്കിടിയിലും സമുചിതമായി വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. രാജ്യാതിർത്തിയായ ലഡാക്കിലും പാംഗോങ്ങിലും സൈനികർ ദേശീയ പതാക ഉയർത്തി. വാഗാ അതിർത്തി, പാംഗോങ്, ലഡാക്ക്…

By :  Editor
Update: 2021-08-14 22:49 GMT

കൊറോണ പ്രതിസന്ധികൾക്കിടിയിലും സമുചിതമായി വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. രാജ്യാതിർത്തിയായ ലഡാക്കിലും പാംഗോങ്ങിലും സൈനികർ ദേശീയ പതാക ഉയർത്തി. വാഗാ അതിർത്തി, പാംഗോങ്, ലഡാക്ക് എന്നിവിടങ്ങളിൽ ഐടിബിപി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാകയുമായി മാർച്ച് നടത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡ് അതിർത്തിയിൽ സമുദ്രാതിർത്തിയിൽ നിന്നും 13, 000 അടി ഉയർന്ന പ്രദേശത്ത് ദേശീയ പതാക പാറിച്ചാണ് ഐടിബിപി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പശ്ചിമബംഗാളിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ്, ബംഗ്ലാദേശ് സൈനികർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം നൽകി. സംഘർഷങ്ങളുടെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് അതിർത്തി.

ശ്രീനഗറിൽ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയാണ് ദേശീയ പതാക ഉയർത്തി. ലേയിലും ലഡാക്കിലും നടന്ന ചടങ്ങിൽ ദേശീയ പതാകയേന്തി സൈനികർ മാർച്ച് നടത്തി. അതേസമയം ഇത്തവണ ഐടിബിപിയിലെ 23 പേരാണ് സ്തത്യർഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായത്. ഇവരിൽ 20 പേർക്ക് കഴിഞ്ഞ വർഷം ലഡാക്കിൽ നടന്ന സംഘർഷം നേരിട്ടതിൽ ധീരതയ്‌ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയധികം ഐടിബിപി പേർക്ക് പുരസ്‌കാരം ലഭിക്കുന്നത്.

Tags:    

Similar News