കാബൂൾ വളഞ്ഞു; താലിബാന് കീഴടങ്ങി അഫ്ഗാൻ സർക്കാർ, അഷ്റഫ് ഗനി രാജി വയ്ക്കും
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ എത്തിയതായി വിവരം.അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും. അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങി. ചുമതല ഇടക്കാല സർക്കാരിന് കൈമാറുമെന്നാണ്…
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ എത്തിയതായി വിവരം.അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും. അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങി. ചുമതല ഇടക്കാല സർക്കാരിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. കാബൂൾ നഗരം കൂടി താലിബാൻ കീഴടക്കിയിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്.
അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
തലസ്ഥാനത്ത് താലിബാൻ പ്രവേശിച്ച വിവരം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് താലിബാൻ വക്താവ് അറിയിച്ചു. കാബൂളിൽ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിർദേശിച്ചതായും താലിബാൻ നേതാവ് അറിയിച്ചു.
രണ്ട് ദിവസം മുൻപാണ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്തത്. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.