ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനാപകടം; 29 മരണം, നിരവധി പേരുടെ നില ഗുരുതരം

Update: 2024-12-29 02:31 GMT

സിയൂൾ‌: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കൂടാതെ ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു

കൊറിയൻ പ്രാദേശിക സമയം രാവിലെ 9 മണിക്കായിരുന്നു അപകടം. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Similar News