യുവതിക്ക് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ചു കുത്തിവച്ചതായി പരാതി
തിരുവനന്തപുരം: യുവതിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി…
By : Editor
Update: 2021-08-15 06:32 GMT
തിരുവനന്തപുരം: യുവതിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ചു കുത്തിവെച്ചത്.
യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു.