മൂന്ന് വർഷം മുൻപ് പ്രണയവിവാഹം! പാലക്കാട്ട് പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരഹതയാരോപിച്ച് കുടുംബം
പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെ (24) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ…
;പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെ (24) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു .
കൃഷ്ണപ്രഭയുടെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിനു മുൻപു യുവതി അമ്മ രാധയെ ഫോൺ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചെന്നും അവർ പറഞ്ഞു. വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രാധ പറഞ്ഞു. താൻ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണു മകളുടെ മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.മൂന്ന് വർഷം മുൻപാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തിൽ പെൺകുട്ടി ശിവരാജിനൊപ്പം പോകാൻ തീരുമാനിച്ചു.പിന്നീട് മകൾ വീട്ടിൽ വന്നിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.