കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 25,000 രൂപയും, സാക്ഷ്യപത്രവും, ഫലകവുമാണ് പുരസ്‌കാരം. ഇന്നസെന്റ്, സംവിധായിക വിധു വിൻസെന്റ്, തിരക്കഥാകൃത്ത് ഉണ്ണി ആർ. എന്നിവരും…

By :  Editor
Update: 2021-08-17 07:12 GMT

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 25,000 രൂപയും, സാക്ഷ്യപത്രവും, ഫലകവുമാണ് പുരസ്‌കാരം. ഇന്നസെന്റ്, സംവിധായിക വിധു വിൻസെന്റ്, തിരക്കഥാകൃത്ത് ഉണ്ണി ആർ. എന്നിവരും പുരസ്‍കാര ജേതാക്കളാണ്. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം

'ഇരിങ്ങാലക്കുടയ്ക്കു ചുറ്റും' എന്ന പുസ്തകത്തിന് ഹാസസാഹിത്യ വിഭാഗത്തിൽ ഇന്നസെന്റിന് പുരസ്‍കാരം ലഭിച്ചു. 'ദൈവം ഒളിവിൽ പോയ നാളുകൾ' എന്ന യാത്രാവിവരണമാണ് വിധു വിൻസെന്റിനെ പുരസ്‍കാരത്തിനർഹയാക്കിയത്. ചെറുകഥാ വിഭാഗത്തിൽ ഉണ്ണി ആർ. രചിച്ച 'വാങ്ക്' തിരഞ്ഞെടുക്കപ്പെട്ടു. മറ്റു പുരസ്‌കാര ജേതാക്കൾ ഇനിപ്പറയുന്നവരാണ്. പി.എഫ്. മാത്യൂസ് (അടിയാളപ്രേതം, നോവൽ), ശ്രീജിത്ത് പൊയിൽക്കാവ് (ദ്വയം, നാടകം), ഡോ: പി. സോമൻ (വൈലിപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന, സാഹിത്യ വിമർശനം), ഡോ. ടി.കെ. ആനന്ദി (മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം, വൈജ്ഞാനിക സാഹിത്യം), കെ. രാഘുനാഥൻ (മുക്തകണ്ഠം വി.കെ.എൻ. ജീവചരിത്രം/ആത്മകഥ), അനിത തമ്പി (റാമല്ല ഞാൻ കണ്ടു, വിവർത്തനം), സംഗീത ശ്രീനിവാസൻ (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ, വിവർത്തനം), പ്രിയ എ.എസ്. (പെരുമഴയത്തെ കുഞ്ഞിതളുകൾ, ബാലസാഹിത്യം).

Tags:    

Similar News