താലിബാനെ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ" തിരിച്ചടി നല്‍കി ഫേസ്ബുക്ക്" താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും വിലക്ക്
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച് സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഭീകര സംഘടനയെ ഫേസ്ബുക്കിൽ നിരോധിക്കുകയും അവരെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് ചൊവ്വാഴ്ച…
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച് സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഭീകര സംഘടനയെ ഫേസ്ബുക്കിൽ നിരോധിക്കുകയും അവരെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് ചൊവ്വാഴ്ച വ്യക്തമാക്കി. വർഷങ്ങളായി തങ്ങളുടെ സന്ദേശം കൈമാറാനായി താലിബാൻ ഉപയോഗിച്ചിരുന്നത് സാമൂഹ്യമാധ്യമങ്ങളെയാണ്. അതിനിടയിലാണ് ഫേസ്ബുക്ക് എതിരാളിരിക്കുന്നത്.”താലിബാനെ തങ്ങൾ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ. അവരുമായി ബന്ധപ്പെട്ട അനുകൂല കണ്ടന്റുകളും ഗ്രൂപ്പുകളും നിക്കം ചെയ്യാനായി അഫ്ഗാൻ വിദഗ്ദ്ധരുടെ ഒരു ടീമിനെ വയ്ക്കും” കമ്പനി വ്യക്തമാക്കി. താലിബാനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കിയാണ് ഫേസ്ബുക്ക് പ്രവർത്തിക്കുന്നതും. അമേരിക്കയ്ക്ക് ഭീകര സംഘടനകളോടുള്ള നയങ്ങളുടെ ഭാഗമായി സംഘടനയെ നിരോധിക്കുന്നു എന്നതാണ് ഫേസ്ബുക്കിന്റെ ഭാഷ്യം.
താലിബാനെ സ്തുതിച്ചും പിന്തുണച്ചും പ്രതിനിധീകരിച്ചുമെല്ലാമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നാണ് ഫേസ്ബുക്ക് വക്താവും പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ചെയ്യുന്നതിനായും അത്തരം കണ്ടന്റുകൾ തിരിച്ചറിയുന്നതിനുമായും അഫ്ഗാനിലെ ഭാഷയായ പഷ്‌തോയും ദാരിയും അറിയാവുന്ന വിദഗ്ദ്ധരുടെ ഒരു ടീമിനെയും ഫേസ്ബുക്ക് തയ്യാറാക്കി. ഇക്കാര്യത്തിൽ വിവിധ സർക്കാരുകളുടെ നിലപാടിനേക്കാൾ അന്താരാഷ്ട്ര സമൂഹത്തിനെ പിന്തുടരാനാണ് താൽപ്പര്യമെന്നും ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.