നികുതിയും, ഇൻഷുറൻസും അടച്ചില്ല: അമിതാഭ് ബച്ചന്റെ റോൾസ് റോയ്സ് പിടിച്ചെടുത്തു
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാർ ഇൻഷുറൻസ് അടക്കാത്തതിന് കർണാടക മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. 2016 ൽ ബംഗളുരുവിലെ വ്യവസായി ബാബുവിന് അമിത…
By : Editor
Update: 2021-08-24 02:21 GMT
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാർ ഇൻഷുറൻസ് അടക്കാത്തതിന് കർണാടക മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. 2016 ൽ ബംഗളുരുവിലെ വ്യവസായി ബാബുവിന് അമിത ബച്ചൻ വിറ്റ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോൾസ് റോയ്സ് കാറാണ് പിടിച്ചെടുത്തത്. കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.