കോവിഡ് വ്യാപനം തുടരുകയാണെങ്കിലും പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ല; രോഗം കൂടുതലുള്ളിടത്ത് മാത്രം കർശനം

സംസ്ഥാനത്ത് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. കോവിഡ് കേസുകള്‍ കൂടുതലുള്ള…

By :  Editor
Update: 2021-08-24 08:19 GMT

സംസ്ഥാനത്ത് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. കോവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമാകും നിയന്ത്രണം. അതേസമയം ഞായറാഴ്ച ലോക്ഡൗണ്‍ പുനഃസ്ഥാപിച്ചു. കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം.

തെരുവുകള്‍, മാര്‍ക്കറ്റ്, ഹാര്‍ബര്‍, ഫിഷിങ് വില്ലേജ്, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, ഐടി കമ്ബനി, എംഎസ്‌എംഇ യുണീറ്റ്, ഫ്‌ലാറ്റ്, വെയര്‍ഹൗസ്, വര്‍ഷോപ്പ്, പത്ത് പേരിലധികമുള്ള കുടുംബം എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ കീഴില്‍ വരും. 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്താല്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ വരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. ഏഴു ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.

Tags:    

Similar News