ചില ഓൺലൈൻ മീഡിയകൾ നിയന്ത്രണങ്ങളില്ലാതെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു: ആശങ്കയുണ്ടന്ന് സുപ്രീം കോടതി

രാജ്യത്തെ ചില വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എൻ വി രമണ. ഈ കാര്യത്തിൽ ആശങ്കയുണ്ടെന്നും ജസ്റ്റിസ്…

By :  Editor
Update: 2021-09-02 05:30 GMT

രാജ്യത്തെ ചില വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എൻ വി രമണ. ഈ കാര്യത്തിൽ ആശങ്കയുണ്ടെന്നും ജസ്റ്റിസ് കൂട്ടിചേർത്തു. വ്യാജ വാർത്ത നൽകുന്നത് രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കുമെന്നും എൻ വി രമണ ചൂണ്ടികാട്ടി. ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ്. ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകൾക്ക് എതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമർശം. ഈ കാര്യത്തിൽ നിയന്ത്രണം കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്നും ജസ്റ്റിസ് കൂട്ടിചേർത്തു.

Full View

ഇതിന് സര്‍കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന മറുപടിയാണ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയത്. എന്നാല്‍ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് വിവിധ ഹൈകോടതികളില്‍ കേസുകള്‍ നല്‍കിയിരിക്കുകയാണെന്നും ഈ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാന്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

Tags:    

Similar News