അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകും. ചൈനയായിരിക്കും വികസന കാര്യത്തില്‍…
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകും. ചൈനയായിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി.
രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണക്കും. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ അറിയിച്ചു
അഫ്ഗാനിസ്ഥാനിലെ ചെമ്ബ് ഖനികള്‍ ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കും. റഷ്യയെയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നതെന്നും സബീഹുല്ല അറിയിച്ചു.