വീണ്ടും ആശങ്ക ! കോഴിക്കോട് വീണ്ടും ‘നിപ്പ’; 12 വയസ്സുകാരൻ ചികിത്സയിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. രോഗബാധ സംശയിക്കുന്ന12-കാരന്‍ ചികിത്സയിലാണ്. ചാത്തമംഗലം ചൂലൂര്‍ ഭാഗത്തുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചതായി സംശയമുള്ളത്. പ്രാഥമിക പരിശോധനയില്‍ നിപ തന്നെയാണെന്ന് ഏകദേശം…

By :  Editor
Update: 2021-09-04 13:49 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. രോഗബാധ സംശയിക്കുന്ന12-കാരന്‍ ചികിത്സയിലാണ്. ചാത്തമംഗലം ചൂലൂര്‍ ഭാഗത്തുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചതായി സംശയമുള്ളത്. പ്രാഥമിക പരിശോധനയില്‍ നിപ തന്നെയാണെന്ന് ഏകദേശം സ്ഥിരീകരിച്ചതായാണ് സൂചന. കുട്ടി ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലു ദിവസം മുന്‍പാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നേരത്തെ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള ആദ്യ സാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നലെ രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി എന്നാണു സൂചന. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

രണ്ടു സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയയ്ക്കും. ഇതിലും രോഗബാധ സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കയ്ക്കിടയുള്ളൂയെന്നും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രമെഡിക്കല്‍ സംഘവും കോഴിക്കോട്ട് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Full View

Tags:    

Similar News