പഞ്ച്ശീറിൽ താലിബാന് പാക്കിസ്ഥാന്റെ സഹായം; സ്ഥിരീകരിച്ച് പ്രതിരോധ സേന

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ്‌വര പിടിച്ചടക്കാൻ താലിബാനു പാക്കിസ്ഥാൻ സഹായം ലഭിച്ചെന്ന ആരാപണം ശരിവച്ച് ദേശീയ പ്രതിരോധ സേന (എൻഡിഎഫ്). പഞ്ച്ശീർ താഴ്‌വരയ്ക്കു മുകളിലൂടെ പാക്ക് വ്യോമസേനയുടെ ജെറ്റുകൾ…

By :  Editor
Update: 2021-09-06 08:32 GMT

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ്‌വര പിടിച്ചടക്കാൻ താലിബാനു പാക്കിസ്ഥാൻ സഹായം ലഭിച്ചെന്ന ആരാപണം ശരിവച്ച് ദേശീയ പ്രതിരോധ സേന (എൻഡിഎഫ്). പഞ്ച്ശീർ താഴ്‌വരയ്ക്കു മുകളിലൂടെ പാക്ക് വ്യോമസേനയുടെ ജെറ്റുകൾ വട്ടമിട്ടു പറക്കുന്ന വിഡിയോ രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടു.

https://twitter.com/i/status/1434810271009103876

പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശം താലിബാന്‍ കീഴടക്കിയത്.ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി.

കാബൂളിന് ഏകദേശം 145 കിലോമീറ്റര്‍ വടക്ക് ഹിന്ദു കുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്‌വര. സര്‍ക്കാരിനെ അട്ടിമറിച്ച്‌ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തെങ്കിലും താലിബാന് പഞ്ച്ശീര്‍ താഴ്‌വരയില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ പ്രദേശത്ത് നടത്തിവരുന്നത്. പ്രതിരോധ സേനയെ കീഴ്പ്പെടുത്തിയെന്നു താലിബാനും ചെറുത്തുനിൽപ്പു തുടരുകയാണെന്നു പ്രതിരോധ സേനയും അവകാശപ്പെടുന്ന പഞ്ച്ശീറിൽ യുദ്ധസമാന സാഹചര്യം തുടരുകയാണെന്നാണു റിപ്പോർട്ടുകൾ

Tags:    

Similar News