കൗമാരക്കാര്‍ക്കുള്ള വാക്സീന്‍ സൈകോവ് ഡി അടുത്ത മാസം മുതൽ

12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്സീന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സീനായിരിക്കും നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം,…

By :  Editor
Update: 2021-09-14 07:01 GMT

12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്സീന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സീനായിരിക്കും നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നി അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന.

Full View

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദ​ഗധ സമിതി ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.

66 ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ.

Tags:    

Similar News