പ്രധാനാധ്യാപകൻ നാലാം ക്ലാസുകാരിയുടെ കവിളിൽ കടിച്ചു ; പ്രകോപിതരായ നാട്ടുകാർ തല്ലിച്ചതച്ചു
ബിഹാറിലെ കറ്റിഹർ ജില്ലയിൽ പ്രധാനാധ്യാപകനെ നാട്ടുകാർ തല്ലിച്ചതച്ചു. നാലാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസുകാരിയുടെ കവിളിൽ കടിച്ചതിനെ തുടർന്നാണ് സംഭവം.പിപ്രി ബാഹിയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ പെൺകുട്ടിയുടെ…
;ബിഹാറിലെ കറ്റിഹർ ജില്ലയിൽ പ്രധാനാധ്യാപകനെ നാട്ടുകാർ തല്ലിച്ചതച്ചു. നാലാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസുകാരിയുടെ കവിളിൽ കടിച്ചതിനെ തുടർന്നാണ് സംഭവം.പിപ്രി ബാഹിയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ പെൺകുട്ടിയുടെ കവിളിൽ കടിച്ചതിനെ തുടർന്ന് കുട്ടി കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ അധ്യാപകനെ റൂമിൽ പൂട്ടിയിട്ടു. പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിൽ എത്തി. പോലീസ് വന്ന് അന്വേഷണം നടത്തി അധ്യാപകനെ പുറത്തേക്ക് ഇറക്കിയപ്പോൾ പ്രകോപിതരായ നാട്ടുകാർ മർദിക്കുകയായിരുന്നു. ഒരു വിധത്തിൽ നാട്ടുകാരെ ശാന്തരാക്കിയ ശേഷം പോലീസ് അധ്യാപകനെ സ്റ്റേഷനിൽ എത്തിച്ചു.അധ്യാപകനെതിരെ കേസ് എടുത്ത പോലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനകൾക്ക് വിധേയയാക്കി.