പ്ലസ് വൺ പ്രവേശനം മലബാറിന്റെ ആശങ്കയറിയിച്ച് മലബാർ ഡവലപ്മെൻറ് ഫോറം നിയമസഭാ മാർച്ച്
തിരുവനന്തപുരം:ഉദ്യോഗസ്ഥർ നൽകുന്ന കള്ള പ്രചരണം വെച്ച് വിദ്യാർത്ഥികളുടെ പഠന സൗകര്യം നഷ്ടപ്പെടുത്തുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് പി.ഉബൈദുല്ല എം.എൽ.എ.ആവശ്യപ്പെട്ടു. മലബാർമേഖലയിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യത്തിന് കത്തി വെക്കുന്നത് മൂലം…
;തിരുവനന്തപുരം:ഉദ്യോഗസ്ഥർ നൽകുന്ന കള്ള പ്രചരണം വെച്ച് വിദ്യാർത്ഥികളുടെ പഠന സൗകര്യം നഷ്ടപ്പെടുത്തുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് പി.ഉബൈദുല്ല എം.എൽ.എ.ആവശ്യപ്പെട്ടു. മലബാർമേഖലയിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യത്തിന് കത്തി വെക്കുന്നത് മൂലം പൊതു വിദ്യാഭ്യാസ അവകാശത്തിൻമേലാണ് സർക്കാർ കൈ കടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും മലബാറിൽ പ്രവേശനം ലാഭിക്കാതെ പഠനം അവതാളത്തിലാവുന്ന സാഹചര്യത്തിൽ മലബാർ മേഖലയിൽ കൂടുതൽ പ്ലസ് വൺ സീറ്റുകളും അധിക ബാച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലബാർ മേഖലയുടെ ആശങ്കയറിയിച്ച് കൊണ്ട് മലബാർ ഡവലപ്മെൻറ് ഫോറം(MDF) നടത്തിയ നിയമസഭാ മാർച്ചിനെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ രക്തസാക്ഷി മണ്ഡപത്ത് നിന്നും പ്രകടനമായി നീങ്ങിയ മാർച്ച് നിയമസഭാ കവാടത്തിൽ വെച്ച് പോലീസ് തടഞ്ഞു. സംസ്കൃത സർവ്വകലാശാല മുൻസിണ്ടിക്കേറ്റ് മെമ്പർ പ്രൊഫസർ നാസർ ഉൽഘാടനം ചെയ്തു.എം.ഡി.എഫ്.വൈസ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി സ്വാഗതം പറഞ്ഞു.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സന്തോഷ് കുറ്റ്യാടി,ഫ്രീഡാ പോൾ,ലുക്ക്മാൻ അരീക്കോട്,മുജീബ് കെ.താനൂർ,ജബ്ബാർ നരിക്കുനി,ബിജി സെബാസ്റ്റ്യൻ,ജമാൽ പി.കെ.അമീറലി കാക്കൂർ ,അസീസ് വില്യാപള്ളി,പ്രസംഗിച്ചു.ജമാൽ കോരങ്ങാട്,ഉഷാദേവി ഫറൂഖ്,ഗഫൂർ മുട്ടിയാറ,റഫീഖ് എലത്തൂർ,സിദ്ധീഖ് കോച്ച്,ഖമറു വെളിയം കോട്,മറിയാമ്മ കുര്യാക്കോസ്,ആയിശാബി പുളിക്കൽ,അൻജുഷ ശങ്കർ,മുഹമ്മദ് കുറ്റ്യാടി,ശ്യാമള ജൈമോൻ നേത്രത്വം നൽകി.