അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, നോര്‍വേയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ഓസ്ലോ: നോർവേയിൽ അമ്പെയ്ത് അഞ്ചുപേരുടെ ജീവനെടുത്ത് ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. (A man armed) അക്രമിയെ പോലീസ് പിടികൂടി. നോർവേയിലെ കോംഗ്‌ബെർഗ് പട്ടണത്തിലാണ് സംഭവം.കൊല്ലപ്പെട്ടവരിലൊരാൾ…
;ഓസ്ലോ: നോർവേയിൽ അമ്പെയ്ത് അഞ്ചുപേരുടെ ജീവനെടുത്ത് ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. (A man armed) അക്രമിയെ പോലീസ് പിടികൂടി. നോർവേയിലെ കോംഗ്‌ബെർഗ് പട്ടണത്തിലാണ് സംഭവം.കൊല്ലപ്പെട്ടവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. 28,000 പേർ മാത്രം താമസിക്കുന്ന തെക്കുകിഴക്കൻ നോർവേയിലെ ചെറു പട്ടണമാണ് കോംഗ്‌ബെർഗ്.
‘അക്രമി അമ്പെയ്താണ് ജനങ്ങളെ കൊലപ്പെടുത്തിയത്. അഞ്ചുപേരാണ് ഇതുവരെ കൊല്ല പ്പെട്ടത്. അമ്പ് തറച്ച രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമി മറ്റേതെങ്കിലും ആയുധങ്ങളും ഉപയോഗിച്ചിരുന്നോ എന്നത് അന്വേഷിക്കുകയാണ്.’ നോർവേ പോലീസ് മേധാവി അറിയിച്ചു.ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
നോർവേയുടെ ചരിത്രത്തിൽ 2011ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഏകപക്ഷീയമായ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. 2011ൽ ആൻഡ്രേസ് ബെഹ്‌റിംഗ് എന്നയാൾ 77 പേരെ കൊന്നൊടുക്കിയ സംഭവമാണ് ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല.