രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടി കാണിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ…

By :  Editor
Update: 2021-10-19 12:26 GMT

ഡല്‍ഹി: രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടി കാണിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌. ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടിയാണ് ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിട്ടുള്ളത്. കമ്പനികൾ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ കഴിഞ്ഞവര്‍ഷം 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.

Full View

Tags:    

Similar News