കെപിസിസി പട്ടികയെ അനുകൂലിക്കുന്നില്ല, വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ല; അതൃപ്‌തി പരസ്യമാക്കി കെ മുരളീധരന്‍

കെപിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അതേസമയം കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി…

;

By :  Editor
Update: 2021-10-21 23:11 GMT

കെപിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അതേസമയം കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.പരാതിയുണ്ടെങ്കില്‍ അത് ച‌ര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസി‌റ്റീവായി കാണണമെന്ന് തിരുവഞ്ചൂ‌ര്‍ രാധാകൃഷ്‌ണനും പ്രതികരിച്ചു. പട്ടികയില്‍ എല്ലാവര്‍ക്കും പ്രാതിനിദ്ധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Tags:    

Similar News