മോന്‍സന്റെ കൈവശം തിമിംഗില എല്ലുകളും; പുതിയ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. കാക്കനാട്ടെ ഒരുവീട്ടില്‍ നിന്നാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ പിടിച്ചെടുത്തത്.…

;

By :  Editor
Update: 2021-10-24 05:22 GMT

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. കാക്കനാട്ടെ ഒരുവീട്ടില്‍ നിന്നാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ പിടിച്ചെടുത്തത്. മോണ്‍സന്റെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിന്റെ രണ്ട് എല്ലുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ മോൺസൺ അറസ്റ്റിലാകുന്നതിന്ന് മുമ്പ് ഇവ മ്യൂസിയത്തില്‍ നിന്ന് കടത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് മോൺസണെതിരെ പുതിയ കേസും രജിസ്റ്റര്‍ ചെയ്തു. മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ തിമിംഗിലത്തിന്റെ എല്ല് യഥാര്‍ഥമായതിനാലാണ് ഇവ വീട്ടില്‍നിന്ന് കടത്തിയതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ഈ വിവരം വനംവകുപ്പിന് കൈമാറിയത്.

Tags:    

Similar News