പയര്‍, വഴുതന, വെള്ളരി വിത്തുകളും താറാവ് കുഞ്ഞുങ്ങളും വില്‍പ്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകളും പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി…

By :  Editor
Update: 2021-11-10 23:55 GMT

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകളും പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി (സൗഭാഗ്യ), ശീമപ്പയര്‍, ചീര (CO-1), ചുരയ്ക്ക (അര്‍ക്ക ബഹാര്‍) എന്നീ ഇനങ്ങളുടെ നാടന്‍ വിത്തുകളും സാലഡ് കുക്കുമ്പര്‍ (KPCH-1), പീച്ചിങ്ങ (KRH-1) തണ്ണിമത്തന്‍ (സ്വര്‍ണ്ണ, ശോണിമ, ഷുഗര്‍ബേബി) എന്നീഹൈബ്രിഡ് ഇനങ്ങളുടെ വിത്തുകളും വില്‍പ്പനയ്ക്കുണ്ട്. വില്‍പ്പന സമയം 9 മുതല്‍ 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

നിരണം സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 70 ദിവസത്തിന് മുകളില്‍ പ്രായമുളള ബ്രോയിലര്‍ ഇനത്തില്‍പ്പെട്ട വിഗോവ താറാവുകളെ താറാവ് ഒന്നിന് 325 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2711898 എന്ന ഫോണ്‍ നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക.

Tags:    

Similar News