വളം ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍
രാസവളം മിക്‌സിങ് യൂനിറ്റുകള്‍ക്കും മൊത്ത ചില്ലറ വില്‍പ്പനയ്ക്കും ബാധകമായ ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. മിക്‌സിന്ങ് യൂണിറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 750 രൂപയില്‍ നിന്ന് 10,000 രൂപയായും പുതുക്കല്‍ ഫീസ് 750 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ധിച്ചു.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വളം ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചതെന്ന ന്യായം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഇത് താങ്ങാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൊത്ത വ്യാപാര യൂണിറ്റുകളുടെ കാര്യത്തില്‍ പുതിയ ലൈസന്‍സിനുള്ള ഫീസ് 450 രൂപയില്‍ നിന്ന് 10,000 രൂപയായും പുതുക്കല്‍ ഫീസ് 450 രൂപയില്‍ നിന്ന് 1000 മായും വര്‍ധിപ്പിച്ചു.
രാസവളങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് പുതിയ ലൈസന്‍സിനുള്ള ഫീസ് 38 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 2014 ഒക്‌റ്റോബറിലാണ് ഈ വിഭാഗത്തില്‍ അവസാനമായി ഫീസ് വര്‍ധിപ്പിച്ചത്.