മുരിങ്ങ നന്നായി കായ്ക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാം ...

Update: 2024-12-02 04:01 GMT

മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍ വരുന്ന ചില അബദ്ധങ്ങള്‍ കാരണമാണിത്. വീട്ടിലുള്ള മുരിങ്ങ നിറയെ കായ്കള്‍ ലഭിക്കാന്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കൂ.

1. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ചെടിയാണ് മുരിങ്ങ. മറ്റു പച്ചക്കറികളും ഫലവര്‍ഗങ്ങളും പോലെ മുരിങ്ങയെ പരിചരിക്കരുത്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യമിതാണ്.

2. സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ മുരിങ്ങ നടാവൂ, വെയില്‍ യഥേഷ്ടം ലഭിച്ചാല്‍ നിറയെ പൂക്കളുണ്ടാകും കായ്ക്കും.

3. പുല്‍ക്കൊടി മുതല്‍ വലിയ മരങ്ങള്‍ വരെ വെയിലേറ്റ് വാടി നില്‍ക്കുന്ന സമയമാണ് മാര്‍ച്ച്. എന്നാല്‍ ഇക്കാലത്ത് മുരിങ്ങ നനയ്ക്കാനേ പാടില്ല. ഒരു തുള്ളി വെള്ളം പോലും കൊടുത്തു പോകരുത്, നനവ് ഇല്ലെങ്കില്‍ മുരിങ്ങ നല്ല പോലെ പൂക്കും.

4. പൂക്കള്‍ നന്നായി ഉണ്ടായി പിടിച്ചതിന് ശേഷം നല്ല പോലെ നനച്ചു കൊടുക്കണം. ഇല്ലെങ്കില്‍ ഇവ കൊഴിഞ്ഞു പോകും.

5. പൂകൊഴിച്ചില്‍ തടയാന്‍ ചാരം കഞ്ഞി വെള്ളത്തില്‍ മിക്സ് ചെയ്തു പൂക്കളിലും മൊട്ടിലും തളിച്ചു കൊടുക്കാം.

6. മഞ്ഞളിപ്പ് വന്നു ഇലകള്‍ കൊഴിയുന്നുണ്ടെങ്കില്‍ 100 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് തടത്തിലിട്ടു കൊടുക്കണം. നന്നായി നനച്ച ശേഷം മാത്രമേ മഗ്‌നീഷ്യം സള്‍ഫേറ്റ് കൊടുക്കാവൂ.

7. വര്‍ഷത്തിലൊരിക്കല്‍ കാല്‍ കിലോ പൊട്ടാഷ് കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍ മഗ്‌നീഷ്യം കൊടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പൊട്ടാഷ് കൊടുക്കാവൂ.

8. ചെറു ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. തടത്തില്‍ നിന്നും കുറച്ചു മാറി വേണം ഒഴിച്ചു കൊടുക്കാന്‍.

Tags:    

Similar News