ആന്ധ്രയില്‍ പ്രളയം: 48 ട്രെയിനുകള്‍ റദ്ദാക്കി, 50 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ചിലയിടങ്ങളില്‍ പാളങ്ങള്‍ ഒലിച്ചുപോകുകയോ തകരുകയോ ചെയ്തു. ഗതാഗത തടസ്സം കണക്കിലെടുത്ത് 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ…
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ചിലയിടങ്ങളില്‍ പാളങ്ങള്‍ ഒലിച്ചുപോകുകയോ തകരുകയോ ചെയ്തു. ഗതാഗത തടസ്സം കണക്കിലെടുത്ത് 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. 45 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. കേരളത്തിലൂടെ ഓടുന്ന എട്ട് സര്‍വീസുകളും ഇന്നത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
ഇന്ന്(21.11.21) പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
22669 എറണാകുളം-പറ്റ്‌ന
18189-ടാറ്റ-എറണാകുളം
22620 തിരുനല്‍വേലി-ബിലാസ്പൂര്‍
18190 എറണാകുളം-ടാറ്റ
13352 ആലപ്പുഴ-ധന്‍ബാദ്
12512 കൊച്ചുവേളി-ഗൊരഖ്പൂര്‍
17229-തിരുവനന്തപുരം-സെക്കന്തരബാദ് (ശബരി)
16352 നാഗര്‍കോവില്‍-മുംബൈ
16351 മുംബൈ-നാഗര്‍കോവില്‍
ശനിയാഴ്ച പുറപ്പെട്ട 12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് വിജയവാഡ, കൃഷ്ണ കനാല്‍, ഗുണ്ടൂര്‍, നന്ദ്യാല്‍, ധര്‍മ്മയാരാം, യെലഹങ്ക, ജോലാര്‍ട്ടപേട്ട വഴിയും 17229 തിരുവനന്തപുരം-സെക്കന്തരബാദ് ശബരി എക്‌സ്പ്രസ് കാട്പാഡി, ധര്‍മ്മയാരാം-സുലബള്ളി വഴി സെക്കന്തരബാദിലെത്തും. ശനിയാഴ്ചത്തെ 12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് കാട്ട്പാഡി, ധര്‍മ്മയാരാം, സുലബള്ളി, സെക്കന്തരബാദ്, കാസിപേട്ട് വഴിതിരിച്ചുവിട്ടു.