ബംഗളൂരുവിൽ നിന്നും കൊറിയർ വഴി തിരുവനന്തപുരത്ത് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം : ബംഗളൂരുവിൽ നിന്നും കൊറിയർ വഴി തിരുവനന്തപുരത്ത് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ…

By :  Editor
Update: 2021-11-21 08:03 GMT

തിരുവനന്തപുരം : ബംഗളൂരുവിൽ നിന്നും കൊറിയർ വഴി തിരുവനന്തപുരത്ത് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ എ​ൻ​സി​ബി അ​റ​സ്റ്റ് ചെ​യ്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എൽഎസ്ഡിയുമുൾപ്പെടെയുള്ളവയാണ് പാഴ്‌സലിൽ തിരുവനന്തപുരത്ത് എത്തിയത്. ച്യൂയിംഗത്തിലും, മിഠായിയിലും ഒളിപ്പിച്ച് സമ്മാനപ്പൊതിയിലാക്കിയായിരുന്നു ബംഗളൂരുവിൽ നിന്നും പാഴ്‌സൽ അയച്ചത്. പാഴ്‌സലിൽ ലഹരിമരുന്ന് എത്തുന്നതായി എൻസിബിയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ എൻസിബി അന്വേഷണം ആരംഭിച്ചു. വിശദാംശങ്ങൾക്കായി കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്. അന്തർസംസ്ഥാന ലഹരിക്കടത്തു സംഘമാകാം ഇതിന് പിന്നിലെന്നാണ് എൻസിബിയുടെ നിഗമനം.

Full View

Tags:    

Similar News