കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ലഹരിമരുന്ന് വേട്ട; യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പോലീസിന്റെ ലഹരിമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പരിസരത്തുള്ള…

By :  Editor
Update: 2021-12-07 00:37 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പോലീസിന്റെ ലഹരിമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. എം.ഡി.എം.ഐ, കഞ്ചാവ് തുടങ്ങിയവ ഇവരിൽ നിന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് കുത്തിവയ്‌ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.

മെഡിക്കൽ കോളേജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെയാണ് രഹസ്യ പരിശോധന നടത്തിയത്. മെഡിക്കൽ കോളേജ് എസ്.ഐമാരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും. കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News