ഹലാൽ വിവാദത്തിന് പിന്നാലെ സ്കൂളിലെ വസ്ത്ര ധാരണത്തിനെതിരെയും മത മൗലിക വാദികൾ രംഗത്ത്
കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളെന്ന ഖ്യാതി ബാലുശ്ശേരി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തം. ആൺ,…
;കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളെന്ന ഖ്യാതി ബാലുശ്ശേരി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തം. ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് തന്നെ പാന്‍റ്സും ഷർട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാർഥികൾ സ്‌കൂളിലെത്തി. എന്നാൽ ഇതിനു തൊട്ടുപിന്നാലെ തന്നെ മത മൗലിക വാദികൾ ഇതിനെതിരെ രംഗത്ത് വന്നു. ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍,പെണ്‍ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കിയതിനെതിരെയാണ് ഇസ്ലാമിക മത മൗലിക വാദികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പുതിയ യൂണിഫോമിനെ പെൺകുട്ടികൾ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.പാന്റിടുന്നതിൽ ഞങ്ങൾക്കും,രക്ഷിതാക്കൾക്കും ഇല്ലാത്ത എതിർപ്പ് മറ്റാർക്കാണെന്നാണ് മിക്ക പെണ്കുട്ടികളുടെയും ചോദ്യം.എന്നാൽ പെൺകുട്ടികളിൽ വസ്ത്ര ധാരണ രീതി അടിച്ചേൽപ്പിക്കുകയാണെന്നാണ് മുസ്ലിം സംഘടനകളുടെ വാദം.കോർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ ആണ് ഇവർ സ്കൂളിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.വിവിധ സുന്നി സംഘടനാ നേതാക്കൾ ആണ് പ്രതിഷേധത്തിന് മുന്നിൽ.പുതിയ പരിഷ്‌ക്കാരത്തിൽ മതപരമായ വസ്ത്ര രീതി പ്രായോഗികമാവില്ലെന്ന ചിന്തയാണ് ഇസ്ലാമിക മതമൗലിക വാദികളെ പ്രതിഷേധവുമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന വിമർശനം. അതെ സമയം ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങള്‍ക്കും സ്കൂളിൽ അനുവാദമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കുന്നു.