'ഫോൺ ചോർത്തൽ മാത്രമല്ല, എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ ഹാക്ക് ചെയ്തു', യോഗി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ലക്നൌ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുണ്ടെന്ന…

By :  Editor
Update: 2021-12-21 06:47 GMT

ലക്നൌ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുണ്ടെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തെ അടിവരയിട്ടുകൊണ്ടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

അവർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് വരെ ഹാക്ക് ചെയ്തിരിക്കുന്നു, അവർക്ക് മറ്റ് ജോലികളൊന്നും ഇല്ലേ, - പ്രിയങ്ക ചോദിച്ചു. മിറായ വദ്രയുടെയും റയ്ഹാൻ വദ്രയുടെയും അക്കൌണ്ടുകളാണ് ഹാക്ക് ചെയ്തതായി പ്രിയങ്ക പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

'ഞങ്ങളുടെ എല്ലാ ഫോൺ കോളുകളും ചോർത്തുന്നുണ്ട്, മുഴുവൻ സംഭാഷണവും റെക്കോർഡ് ചെയ്യുന്നുണ്ട്. പാർട്ടി ഓഫീസിലെ മുഴുവൻ കോളുകളും അവർ കേൾക്കുന്നു, വൈകീട്ട് മുഖ്യമന്ത്രി തന്നെ ചിലത് കേൾക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളെ വിളിക്കുന്നുണ്ടെങ്കിൽ നിങ്ങളറിയുക, നിങ്ങളുടെ സംഭാഷണം അവർ കേൾക്കുന്നുണ്ട്' എന്നായിരുന്നു അഖിലേഷിന്റെ ആരോപണം.

അഖിലേഷിന് മറുപടിയുമായി യോഗി എത്തിയിരുന്നു. അധികാരത്തിലിരിക്കെ, ഒരുപക്ഷെ അഖിലേഷ് ഇതിന് സമാനമായ കാര്യം ചെയ്തിട്ടുണ്ടാവാം. ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ആക്ഷേപിക്കുകയാണ് എന്നായിരുന്നു യോഗിയുടെ മറുപടി.

Tags:    

Similar News