ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു; വന്‍ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്

ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്…

By :  Editor
Update: 2021-12-29 08:17 GMT

ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുകയെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വ്യക്തമാക്കി. ജനുവരി 26 മുതലാണ് വിലക്കിഴിവ് നിലവിൽ വരിക. മോട്ടാർ സൈക്കിൾ, സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് പെട്രോൾ വിലയിൽ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നൽകാൻ ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നും ജനങ്ങൾക്ക് ഇത് ഉപകാരപ്രദമാകുമെന്നും ഹേമന്ദ് സോറൻ പറഞ്ഞു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Tags:    

Similar News