ആര്‍ബിഐ നയം പ്രഖ്യാപിച്ചു: കാല്‍ ശതമാനം നിരക്കുകള്‍ ഉയര്‍ത്തി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും റിപ്പോ നിരക്ക്…
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും റിപ്പോ നിരക്ക് 6 ശതമാനമായും ഉയര്‍ന്നു. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം.
നാലര വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടുന്നത്. നിരക്ക് വര്‍ധനവ് വാണിജ്യവ്യവസായ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഭവനവാഹന വായ്പാ നിരക്കുകള്‍ ഉയര്‍ന്നേക്കും. ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ട്.