73ാം റിപ്പബ്ലിക് ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം
രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത്…
രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത് 8.2 കിലോമീറ്ററായിരുന്നു. പരേഡില്‍ പങ്കെടുക്കുന്ന ടീമുകളിലെ അംഗങ്ങളുടെ എണ്ണവും കാണികളുടെ എണ്ണവും കൊവിഡ് കണക്കിലെടുത്ത് കുറച്ചു. മുഖ്യാതിഥിയും ഉണ്ടാകില്ല. 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡിലുണ്ടാകുക. വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.
ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മൂന്ന് സേനകളും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തില്‍ 27000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. രാവിലെ 10.20നാണ് പരേഡ് ആരംഭിക്കുക. ഗതാഗത നിയന്ത്രണവുമുണ്ടാകും.