ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ധിപ്പിക്കാന്‍ നീക്കം; സമ്മാനഘടനയിലും മാറ്റം വരുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യത. ടിക്കറ്റിന് 40 രൂപയുള്ളത് 50 രൂപയാക്കി വർദ്ധിപ്പിക്കാനാണ് ആലോചന. 10 രൂപ വർദ്ധിപ്പിക്കുന്നതോടെ സമ്മാനഘടനയിലും മാറ്റം…

By :  Editor
Update: 2022-02-03 00:41 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യത. ടിക്കറ്റിന് 40 രൂപയുള്ളത് 50 രൂപയാക്കി വർദ്ധിപ്പിക്കാനാണ് ആലോചന. 10 രൂപ വർദ്ധിപ്പിക്കുന്നതോടെ സമ്മാനഘടനയിലും മാറ്റം വരും.

ഇപ്പോൾ ഒരു കോടി ടിക്കറ്റ് വിൽക്കുമ്പോൾ മൂന്ന് ലക്ഷം സമ്മാനങ്ങളാണ് നൽകുന്നത് അതിന്റെ എണ്ണം വർദ്ധിപ്പിക്കും. എന്നാൽ കൊറോണ പ്രതിസന്ധി ഘട്ടത്തിൽ വിലവർദ്ധന സാവധാനം മതി എന്ന അഭിപ്രായവും പലകോണുകളിൽ നിന്ന് ഉയരുന്നുണ്ട്. വിൽപ്പനയെ ബാധിക്കാൻ സാധ്യത ഉണ്ടെന്നാണ് തൊഴിലാളികളിൽ പലരും ചൂണ്ടിക്കാട്ടുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

2017 മുതൽ 2021 വരെ ലോട്ടറിയിൽ നിന്നുമാത്രം സർക്കാറിന് 5603 കോടി രൂപയാണ് ലാഭം കിട്ടിയത്. 2017 മുതൽ 2020 വരെ 1700 കോടി രൂപയാണ് ശരാശരി ലാഭമുണ്ടായത്. 2020-21 ൽ കൊറോണ പ്രതിസന്ധി ഘട്ടത്തിലും 472 കോടി രൂപ ലാഭം കിട്ടിയിരുന്നു.

Tags:    

Similar News