ഗൂഢാലോചനക്കേസ്; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: ഗൂഢാലോചനക്കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. തിങ്കളാഴ്ച്ച വാദം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. തിങ്കളാഴ്ച്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് വിധി പറയും.…

By :  Editor
Update: 2022-02-04 07:02 GMT

തിരുവനന്തപുരം: ഗൂഢാലോചനക്കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. തിങ്കളാഴ്ച്ച വാദം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. തിങ്കളാഴ്ച്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് വിധി പറയും. ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ നല്‍കിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക. എന്നാൽ പ്രോസിക്യൂഷനാണ് കേസ് ദീര്‍ഘിപ്പിക്കുന്നതെന്ന് ദിലീപിന്‍റ അഭിഭാഷകന്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഭാഗം വാദങ്ങള്‍ നിരത്തി. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തുള്ള അന്വേഷണത്തില്‍ മാത്രമേ വസ്തുതകള്‍ ശേഖരിക്കാനാകൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Tags:    

Similar News