ബ്യൂട്ടീഷനോട് കുളിച്ച് വരാമെന്ന് പറഞ്ഞ് വാതിലടച്ചു, യുവതി തൂങ്ങിമരിച്ചത് വിവാഹ ദിവസം

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക കോഴിക്കോട് : വിവാഹദിവസം വധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ്…

By :  Editor
Update: 2022-02-07 03:23 GMT

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കോഴിക്കോട് : വിവാഹദിവസം വധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ചപ്പോൾ റൂമിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഴ്‌സിങ്‌ വിദ്യാർഥിനിയാണ്‌. അമ്മ: സുനില. സഹോദരൻ: ആകാശ്. ചേവായൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

Tags:    

Similar News