കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ നിരത്തുകളില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത…

By :  Editor
Update: 2018-06-07 05:15 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് നടത്തുക.

Tags:    

Similar News