അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പ്രത്യേക മെഗാ മാര്‍ച്ച് ഓഫറുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പ്രത്യേക മെഗാ മാര്‍ച്ച് ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സിന്‍റെ സവിശേഷമായ ആഭരണശേഖരത്തിലെ…

;

By :  Editor
Update: 2022-03-07 11:45 GMT

കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പ്രത്യേക മെഗാ മാര്‍ച്ച് ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സിന്‍റെ സവിശേഷമായ ആഭരണശേഖരത്തിലെ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ് ലഭിക്കും.

മെഗാ മാര്‍ച്ച് ഓഫര്‍ അനുസരിച്ച് കല്യാണ്‍ ജൂവലേഴ്സില്‍നിന്നും ആഭരണം വാങ്ങുമ്പോള്‍ ഉടനടി ഇളവുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇതുവരെയും കേട്ടിട്ടില്ലാത്തതും ഇനിയും കേള്‍ക്കാനിടയില്ലാത്തതുമായ ഈ ഓഫര്‍ കല്യാണിന്‍റെ എല്ലാ ഷോറൂമുകളിലേയും സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിങ്ങനെ മുഴുവന്‍ ആഭരണ നിരയ്ക്കും ബാധകമാണ്. നേരത്തെ എല്ലാ ഷോറൂമുകളിലേയും സ്വര്‍ണത്തിന്‍റെ നിരക്ക് ഒരേപോലെയാക്കിയ ബ്രാന്‍ഡ് ഈ സവിശേഷമായ പ്രചാരണപരിപാടിയിലൂടെ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ്. ഇന്ത്യയിലെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്സിന്‍റെ ഷോറൂമുകളിലും മാര്‍ച്ച് 20 വരെ ഈ ഓഫര്‍ ലഭ്യമാണ്.

വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ് ലഭ്യമാക്കുന്ന പ്രത്യേക മെഗാ മാര്‍ച്ച് ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍പറഞ്ഞു. വിവാഹസീസണ്‍ തൊട്ടടുത്തെത്തി നില്‍ക്കുമ്പോള്‍ ഈ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഓരോ പര്‍ച്ചേയ്സിനുമൊപ്പം പരമാവധി മൂല്യം ലഭ്യമാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

Full View

ബ്രാന്‍ഡിന്‍റെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വി കെയര്‍ കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഏറ്റവും ഉയര്‍ന്ന സുരക്ഷയും മുന്‍കരുതല്‍ നടപടികളുമാണ് എല്ലാ ഷോറൂമുകളിലും സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സേഫ്റ്റി മെഷര്‍ ഓഫീസര്‍മാരെയും കമ്പനി നിയമിച്ചിട്ടുണ്ട്.

കല്യാണ്‍ ബ്രാന്‍ഡ്, ആഭരണശേഖരങ്ങള്‍, ഓഫറുകള്‍ എന്നിവയെകുറിച്ച് കൂടുതല്‍ അറിയുവാന്‍ www.kalyanjewellers.net സന്ദര്‍ശിക്കുക.

Tags:    

Similar News