എൻഡിഎയിലേക്ക് പോയാലും എൽഡിഎഫിലേക്ക് ഇല്ല, പ്രചരിക്കുന്ന വാർത്തകൾ കള്ളം; മാണി സി. കാപ്പൻ

വീണ്ടും ഇടതുപാളയത്തിലേക്ക് എത്തുന്നു എന്ന പ്രമുഖ ദിനപത്രത്തിന്റെ വാർത്ത തള്ളിക്കളഞ്ഞ് മാണി സി. കാപ്പൻ. താൻ ഇടതുമുന്നണിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്ന് മാണി സി.…

By :  Editor
Update: 2022-03-14 22:44 GMT

വീണ്ടും ഇടതുപാളയത്തിലേക്ക് എത്തുന്നു എന്ന പ്രമുഖ ദിനപത്രത്തിന്റെ വാർത്ത തള്ളിക്കളഞ്ഞ് മാണി സി. കാപ്പൻ. താൻ ഇടതുമുന്നണിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്ന് മാണി സി. കാപ്പൻ ഒരു സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു. താൻ ശരത് പവാറിനെ ഇടയ്ക്കിടെ കാണാറുണ്ട്. എന്ന് കരുതി ഇടതുമുന്നണിയിലേക്ക് പോകുന്നു എന്നല്ല അർത്ഥം. എൻഡിഎയിലേക്ക് പോയാലും ഇടതുമുന്നണിയിലേക്ക് ഇല്ല എന്ന കടുത്ത നിലപാട് പ്രഖ്യാപിക്കുകയാണ് കാപ്പൻ.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്ന മാണി സി.കാപ്പന് എന്‍സിപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നാലെ അദ്ദേഹം എന്‍സികെ രൂപീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു സഭയിലേക്കേത്തെത്തി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരെയായിരുന്നു വിജയം. ജോസ് കെ. മാണിയെ 15000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പൻ നിയമസഭയിലെത്തിയത്. അതിന് പിന്നാലെയാണ് കാപ്പൻ ഇടതുമുന്നണിയിലേക്ക് വീണ്ടും എത്തുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്.

Tags:    

Similar News