കെ റെയിൽ; കോട്ടയത്തും കൊച്ചിയിലും വൻ പ്രതിഷേധം; സർവ്വെക്കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകൾ തകർത്തു
കെ റെയിലിനെതിരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മുണ്ടുകുഴിയിൽ സർവ്വെക്കല്ല് സ്ഥാപിക്കാനെത്തിയ സംഘത്തെ നാട്ടുകാർ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകളും…
;കെ റെയിലിനെതിരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മുണ്ടുകുഴിയിൽ സർവ്വെക്കല്ല് സ്ഥാപിക്കാനെത്തിയ സംഘത്തെ നാട്ടുകാർ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകളും തകർത്തു.
മനുഷ്യശൃംഖല തീർത്തായിരുന്നു പ്രതിഷേധം. മുണ്ടുകുഴി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചാണ് നാട്ടുകാർ കല്ലുമായി വന്ന വാഹനം തടഞ്ഞത്. സ്ത്രീകൾ അടക്കമുളളവർ സമരമുഖത്തുണ്ടായിരുന്നു. കല്ലിടാൻ അന്യസംസ്ഥാന തൊഴിലാളികളുമായി വന്ന വാഹനം വലിയ പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോകുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെയും സമരക്കാർ തട്ടിക്കയറി. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
എറണാകുളം മാമലയിലും കെ റെയിൽ സർവ്വേക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. അതിരടയാള കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പുരയിടങ്ങളിലേക്ക് കടക്കാൻ നാട്ടുകാർ അനുവദിച്ചില്ല. വീട്ടമ്മമാരുടെ നേതൃത്വത്തിൽ ഗേറ്റ് പൂട്ടി പ്രതിഷേധം തീർത്തു. തുടർന്ന് പോലീസുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ ഗേറ്റ് ചാടി കടന്ന് കല്ല് സ്ഥാപിക്കുകയായിരുന്നു