ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'അസാനി' നാളെയോടെ ശക്തി പ്രാപിക്കാൻ സാധ്യത

ന്യൂഡല്‍ഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ…

By :  Editor
Update: 2022-03-18 03:44 GMT

ന്യൂഡല്‍ഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യൂനമർദ്ദം നാളെയോടെ തെക്കൻ ആൻഡാമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച്‌ 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറിയാല്‍, ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ട്.

തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മഴ ലഭിച്ചു. അതേസമയം ചുഴലിക്കാറ്റിൽ ഇന്ത്യൻ തീരത്തിന് ഭീഷണിയല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News