മലപ്പുറം കൊ​ണ്ടോ​ട്ടി​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു; 20ൽ അധികം പേ​ർ​ക്ക് പ​രി​ക്ക്

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട്…

;

By :  Editor
Update: 2022-03-22 23:56 GMT

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് ജിവനക്കാരിയാണ്.

മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൂക്കോക്കട പെട്രോള്‍ പമ്പിന് മുമ്പില്‍ രാവിലെ ആറേ കാലോടെയായിരുന്നു അപകടം.
അമിതവേഗതയില്‍ വന്ന ലോറി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Tags:    

Similar News