കെ-റെയിൽ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം ; സിപിഒ ഷബീറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരത്ത് സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിനു…
;തിരുവനന്തപുരത്ത് സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. സംഭവം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.
ഇന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്പി അന്വേഷണം പ്രഖ്യാപിച്ചത്