കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: മൂന്നേ മുക്കാൽ കിലോ സ്വർണ്ണവുമായി നാല് പേർ അറസ്റ്റിൽ, പിടിയിലായിരിക്കുന്നത് മലപ്പുറം, വയനാട് സ്വദേശികൾ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച…

By :  Editor
Update: 2022-04-23 10:21 GMT

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഇന്ത്യൻ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, ബഹ്‌റിനിൽ നിന്നും ഗൾഫ് എയറിലെത്തിയ മലപ്പുറം അമരമ്പലം സ്വദേശി സക്കീർ, വയനാട് അമ്പലവയൽ സ്വദേശി മുഹമ്മദ് ഫൈസൽ, മലപ്പുറം മഞ്ചേരി പുൽപറ്റ സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

ശരീരത്തിൽ ഒളിപ്പിച്ചാണ് നാലുപേരും സ്വർണം കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

Full View

Tags:    

Similar News