കര്‍ഷക സമരം: ഇന്ന് ഭാരത ബന്ദ്

മഹാരാഷ്ട്ര: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തുന്ന ഭാരത് ബന്ദ് തുടങ്ങി. ഉത്പാദന ചെലവിന്റെ അമ്പത് ശതമാനം താങ്ങുവില നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍…

By :  Editor
Update: 2018-06-09 23:15 GMT

മഹാരാഷ്ട്ര: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തുന്ന ഭാരത് ബന്ദ് തുടങ്ങി. ഉത്പാദന ചെലവിന്റെ അമ്പത് ശതമാനം താങ്ങുവില നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തേയ്ക്ക് എത്തിനില്‍ക്കുകയാണ്.

കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ ഭാരത് ബന്ദ് നടത്തുന്നത്. അതേസമയം പഞ്ചാബിലെ കര്‍ഷകര്‍ ഭാരത് ബന്ദില്‍ പങ്കെടുക്കില്ല. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Tags:    

Similar News