ശാരീരികമായും മാനസികമായും ഉപദ്രവിച്ചു;എ എ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്

എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലില്‍ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയില്‍ എ എ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്.കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും…

By :  Editor
Update: 2022-04-26 06:51 GMT

എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലില്‍ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയില്‍ എ എ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്.കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ ഹര്‍ജിയിലാണ് നടപടി.എ എ റഹീം എംപിക്ക് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

Full View

റഹിം ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. സര്‍ക്കാര്‍ നേരത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെതുടര്‍ന്ന് കോടതി തള്ളിയിരുന്നു. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പ് നല്‍കിയാല്‍ സ്റ്റേഷനില്‍ നിന്നു ജാമ്യമനുവദിക്കാമെന്ന വ്യവസ്ഥയിലാണ് അറസ്റ്റ് വാറണ്ട്.

Tags:    

Similar News