കല്ല് പിഴുതുമാറ്റിയാല്‍ ബദൽ മാർഗങ്ങൾ കണ്ടെത്തും; കെ റെയില്‍ സര്‍വേ രീതികള്‍ മാറ്റിയാല്‍ എങ്ങനെ സമരം ചെയ്യുമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: കെ റെയിലിനെതിരെ പ്രതിഷേധം കനത്തതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ റെയില്‍ കടന്നു പോകുന്ന വഴി…

By :  Editor
Update: 2022-04-30 00:45 GMT

കണ്ണൂര്‍: കെ റെയിലിനെതിരെ പ്രതിഷേധം കനത്തതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ റെയില്‍ കടന്നു പോകുന്ന വഴി മാത്രമാണ് സര്‍വേയില്‍ അടയാളപ്പെടുത്തുന്നത്. എന്നാല്‍ കല്ലിടലില്‍ പ്രതിഷേധം തുടര്‍ക്കഥയായതോടെ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരിട്ടുള്ള സര്‍വേ രീതികള്‍ മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം നടത്തുമെന്നും കല്ല് പിഴുതുമാറ്റിയാല്‍ മറ്റ് ബദല്‍ മാര്‍ഗങ്ങളിലെന്ന് സമരക്കാര്‍ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

Full View

കണ്ണൂരിലെ മുഴിപ്പിലങ്ങാടിയിലും ധര്‍മ്മടത്തും ഇന്നലെ നടന്ന കല്ലിടല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ഈ ഘട്ടത്തിലാണ് എം വി ജയരാജന്റെ പ്രതികരണം.അതേസമയം ജനകീയ പ്രതിരോധ സമതി മെയ് നാലിന് നടത്തുന്ന സംവാദത്തിലേക്ക് കെ റെയില്‍ എംഡിയെ ക്ഷണിച്ചിട്ടുണ്ട്. സമിതിയുടെ ഭാരവാഹികള്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സംവാദത്തിന്റെ ഘടനയും പാനലും സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമെ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന് എംഡി വ്യക്തമാക്കി.

Tags:    

Similar News