ഗാർഹിക സിലിണ്ടറിന് ഇന്നും വില കൂട്ടി: പാചകവാതക വില 1000 രൂപ കടന്നു

രാജ്യത്ത് പാചകവാതക വില വീണ്ടും ഉയർന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50…

By :  Editor
Update: 2022-05-06 22:19 GMT

രാജ്യത്ത് പാചകവാതക വില വീണ്ടും ഉയർന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപയിലെത്തി.

ഈ മാസം ആദ്യവും പാചകവാത വില ഉയര്‍ത്തിയിരുന്നു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില ആയിരുന്നു മെയ് രണ്ടിന് പുതുക്കിയത്. 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 2359 രൂപയായി ഉയരുകയും ചെയ്തിരുന്നു.നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു.

Tags:    

Similar News