കുന്നംകുളത്തേക്ക് ഡ്യൂപ്ലിക്കേറ്റ് ഇറക്കാന്‍ ശ്രമം; വ്യാജ ഹാര്‍പിക്കുമായി സൂറത്ത് സ്വദേശി പിടിയില്‍

വ്യാജമായി നിർമിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്ന ഹാർപിക് ലിക്വിഡ് പൊലീസ് പിടികൂടി. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും duplicate harpic വ്യാജ…

By :  Editor
Update: 2022-05-18 12:50 GMT

വ്യാജമായി നിർമിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്ന ഹാർപിക് ലിക്വിഡ് പൊലീസ് പിടികൂടി. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി
കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും duplicate harpic വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

Full View

കർണ്ണാടക രജിസ്ട്രഷൻ ലോറിയിൽ സൂറത്തിൽ നിർമ്മിച്ച ഇവയെല്ലാം ഇവിടേക്ക് എത്തിച്ചതാണെന്നാണ് റിപ്പോർട്ട്. 10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്. കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്. ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. വിവരം ലഭിച്ച പൊലീസ് ലോറി പിടികൂടുകയായിരുന്നു.

Tags:    

Similar News